
കൊച്ചി: തിലാപ്പിയയിലെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള വാക്‌സിൻ വികസിപ്പിക്കാൻ കുസാറ്റ് അദ്ധ്യാപകന് 8.60 ലക്ഷത്തിന്റെ ഗ്രാന്റ്. കുസാറ്റിലെ മറൈൻ ബയോളജി മൈക്രോ ബയോളജി, ബയോകെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ.ഇ. പുന്നാടത്ത് പ്രീതമിനാണ് സ്‌മോൾ ഇമ്മീഡിയറ്റ് നീഡ് ഗ്രാന്റ് ലഭിച്ചത്. ഇൻഡോ-ജർമൻ സയൻസ് ആൻഡ് ടെക്നോളജി സെന്ററിന്റെ പിന്തുണയോടെയാണ് ഗവേഷണ സഹായം.
12 മാസത്തേക്കാണ് ഗ്രാന്റ്. ജർമൻ സർവകലാശാലയിലേയ്ക്കും വ്യവസായ സ്ഥാപനങ്ങളിലേയ്ക്കും പാഠഭാഗ സന്ദർശനങ്ങൾക്കായുള്ള പ്രത്യേക രണ്ടു മാസം ഗ്രാന്റ് ഉൾപ്പെടെയാണിത്. തിലാപ്പിയകളിലെ വ്യാപകമായ അണുബാധ പ്രതിരോധിക്കാൻ സഹായിക്കുന്നതാകും വാക്‌സിൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |