SignIn
Kerala Kaumudi Online
Saturday, 24 October 2026 11.59 AM IST

അതിജീവന യാത്രയ്ക്ക് പിറവത്ത് സ്വീകരണം

ksrtc-

പിറവം: കെ.എസ്.ആർ.ടി.സി.യിലെ കോൺഗ്രസ് ട്രേഡ് യൂണിയനായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ നടത്തുന്ന അതിജീവന യാത്രയ്ക്ക് പിറവത്ത് സ്വീകരണം നൽകി. പിറവം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നടന്ന സ്വീകരണ സമ്മേളനം ഡി.സി.സി സെക്രട്ടറി കെ.ആർ. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ടി.ഡി.എഫ്. പിറവം ഡിപ്പോ യൂണിറ്റ് പ്രസിഡന്റ് ജോസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ എം. വിൻസെന്റ് എം.എൽ.എ., ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.സി. ജോസ്, യു.ഡി.എഫ്. നേതാക്കളായ തോമസ് മല്ലിപ്പുറം, രാജു പാണാലിക്കൽ, അരുൺ കല്ലറക്കൽ, ടി.ഡി.എഫ്. നേതാക്കളായ വി.എൻ. അഭിലാഷ്, കെ.കെ. വിനോദ്, ജോണി അഗസ്റ്റിൽ, എം.ഐ. അലിയാർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL