
ആലുവ: തിരുവനന്തപുരം സ്വാതി തിരുനാൾ കോളേജ് ഒഫ് മ്യൂസിക്കിന്റെ സഹകരണത്തോടെ കലാനിധി സെന്റർ ഫോർ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് യൂസഫലി കേച്ചേരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരത്തിന് ലണ്ടൻ ഫിലിം അക്കാഡമിയിലെ സിനിമാട്ടോഗ്രഫി വിദ്യാർത്ഥി ഹാഷിം കടൂപ്പാടം അർഹനായി. 10 വർഷത്തിലേറെ കലാ സാഹിത്യ മേഖലകളിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ആലുവ എടത്തല കടൂപ്പാടത്ത് അബ്ദുൽ ഹമീദ് - ഫാത്തിമ ദമ്പതികളുടെ മകനാണ്. ഷോർട്ട് ഫിലിം ഗാനരചന, മാപ്പിളപ്പാട്ട് എന്നിവയിൽ ക്യാമറ, എഡിറ്റിംഗ്, സംവിധാനം എന്നിവ പൂർത്തിയാക്കി. ഒട്ടേറെ ആൽബങ്ങളും ഡോക്യുമെന്ററികളും നിർമ്മിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |