
കൊച്ചി: ബി.ഡി.ജെ.എസ് നേതാക്കളായ കെ.ജി. ബാലകൃഷ്ണൻ, വി.എസ്. രാജേന്ദ്രൻ എന്നിവരെ എറണാകുളം നിയോജക മണ്ഡലം കമ്മിറ്റി ഇന്ന് അനുസ്‌മരിക്കും. വൈകിട്ട് 4.30ന് എളമക്കര ശ്രീനാരായണ പഠന കേന്ദ്രത്തിൽ ചേരുന്ന അനുസ്മരണ സദസിൽ മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറിയും റബർ ബോർഡ് ചെയർമാനുമായ കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
അനിരുദ്ധ് കാർത്തികേയൻ, അഡ്വ . സംഗീത വിശ്വനാഥൻ, എ.ബി. ജയപ്രകാശ്, ടി.ജി. രാജഗോപാൽ, അഡ്വ. ശ്രീകുമാർ തട്ടാരത്ത്, പി.ബി. സുജിത്ത്, ദേവരാജൻ ദേവസുധ, സജിനി ജയചന്ദ്രൻ, എൻ. സോമൻ, പി.ഐ. തമ്പി തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |