
കൊച്ചി: അൾഷിമേഴ്‌സ് അസോസിയേഷൻ ഇന്റർനാഷണൽ കാനഡയിൽ സംഘടിപ്പിക്കുന്ന ഐസ്റ്റാർട്ട് അംബാസഡർ പ്രോഗ്രാമിൽ ഇന്ത്യയിൽ നിന്ന് നിഖിത എസ്. കുമാർ പങ്കെടുക്കും. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി ക്യാമ്പസിലെ സൈക്കോളജി വിഭാഗം പൂർവവിവിദ്യാർത്ഥിനിയാണ്. പാലക്കാട് ജില്ലയിലെ കാരേക്കാട്, കരിങ്ങരപ്പുള്ളി ശ്രീനികേതം വീട്ടിൽ ജി. ശിവകുമാറിന്റെയും വി.കെ. രാധിക മേനോന്റെയും മകളാണ്. ഗ്ലോബൽ ഡിമൻഷ്യ റിസർച്ച് കമ്മ്യൂണിറ്റിയിലേക്കുള്ള പ്രവേശനമായാണ് പരിപാടി അറിയപ്പെടുന്നത്. ഒരുവർഷമാണ് പരിപാടിയുടെ കാലാവധി. 27 രാജ്യങ്ങളിലെ 43 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |