SignIn
Kerala Kaumudi Online
Saturday, 24 October 2026 1.46 AM IST

മുൻകരുതലും മുന്നറിയിപ്പുമായി ജില്ലയിൽ ഓപ്പറേഷൻ അഭിയാൻ

sud

കൊച്ചി: യുദ്ധസാഹചര്യത്തിൽ ജനങ്ങളെ സുരക്ഷാ മുൻകരുതലുകൾക്ക് പ്രാപ്തരാക്കുന്നതിന് ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിൽ സിവിൽ ഡിഫൻസ് മോക്ക്ഡ്രിൽ ‘അഭിയാൻ’നടത്തി. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ കാക്കനാട് സിവിൽ സ്റ്റേഷൻ, കൊച്ചിൻ ഷിപ്പ്‌യാർഡ്, എറണാകുളം ഗസ്റ്റ് ഹൗസ്, മറൈൻഡ്രൈവ്, തമ്മനം ബി.സി.ജി ടവർ എന്നിവിടങ്ങളിൽ 200ഓളം സിവിൽ ഡിഫൻസ്, ഫയർ ഫോഴ്സ് അംഗങ്ങളും ആരോഗ്യ വിദഗ്ദ്ധരും പങ്കെടുത്തു.

ശത്രുക്കൾ വ്യോമാക്രമണം നടത്തിയേക്കുമെന്ന മുന്നറിയിപ്പ് ലഭിച്ചാൽ സ്വീകരിക്കേണ്ട മുൻകരുതലും രക്ഷാപ്രവർത്തനങ്ങളുമാണ് ആവിഷ്കരിച്ചത്. ഫയർ ഫോഴ്സിന്റെയും സ്വകാര്യ ആംബുലൻലസുകളും ഭാഗമായി.

 അരമണിക്കൂരിൽ മൂന്ന് ഘട്ടങ്ങൾ

1. ബ്ലാക്ക്ഔട്ട്: വ്യോമാക്രമണം ഉണ്ടാകുമെന്ന് വൈകിട്ട് നാലിന് ജില്ലാഫയർ സ്റ്റേഷൻ കൺട്രാേൾറൂമിൽ നാവികസേനയുടെ മുന്നറിയിപ്പ് ലഭിച്ചയുടൻ സിവിൽ ഡിഫൻസ് അംഗങ്ങൾ ഹാംറേഡിയോ സന്ദേശം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് കൈമാറി. നിമിഷങ്ങൾക്കകം അപായസൂചന സൈറൺ മൂന്നു തവണ മുഴങ്ങി. കെട്ടിടങ്ങളിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

2. സെർച്ച് ആൻഡ് റെസ്ക്യു: ആക്രമണശേഷം സിവിൽ ഡിഫൻസ്, ഫയർ ഫോഴ്സ് അംഗങ്ങൾ കെട്ടിടത്തിൽ തിരച്ചിൽ നടത്തി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് നീക്കി .

3. ഫയ‌ർഫൈറ്റിംഗ് ആൻഡ് റെസ്ക്യു: തീപിടിത്തത്തിൽ പരിക്കേറ്റവർക്ക് താത്കാലിക കേന്ദ്രമൊരുക്കി പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിലേക്ക് ആംബുലൻസുകളിൽ കൊണ്ടുപോയി . എല്ലാം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്ന ചെറിയ സൈറൺ മുഴങ്ങിയതോടെ മോക്ക്ഡ്രിൽ അവസാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ABHIYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL