
പള്ളുരുത്തി: ഇടക്കൊച്ചിയിൽ വീട്ടമ്മയ്ക്ക് നേരെ അജ്ഞാതന്റെ ആക്രമണം. കൈതവളപ്പിൽ ലൈനിൽ മരോട്ടിപ്പറമ്പിൽ ഓമന പ്രഭാകരന് (65) ഇഷ്ടിക കൊണ്ട് അടിയിൽ ചെവിക്ക് പരിക്കേറ്റു. ഇവർക്ക് കേൾവിക്ക് തകരാറുള്ളതായി പരിശോധനയിൽ കണ്ടെത്തി. ചൊഴാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഇവരെ അടുക്കള വഴി എത്തിയ ആൾ അക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം രണ്ടായി പൊട്ടിയ ഇഷ്ടിക മുറ്റത്ത് അക്രമി ഉപേക്ഷിച്ച് കടന്നു കളഞ്ഞു. അക്രമിയുടേതെന്ന് സംശയിക്കുന്ന ചിത്രം പ്രദേശത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. ആളെ തിരിച്ചറിയാനായിട്ടില്ല. സംഭവത്തിൽ പള്ളുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |