SignIn
Kerala Kaumudi Online
Saturday, 24 October 2026 6.51 PM IST

ഗുരുദേവ ജയന്തിയാഘാഷം: ആലുവയിൽ ഭക്തിസാന്ദ്രമായി ദിവ്യജ്യോതി റിലേ

sndp-

ആലുവ: 171 -മത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയനിൽ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി യൂണിയൻ ദിവ്യജ്യോതി റിലേ ആലുവ അദ്വൈതാശ്രമത്തിൽ എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു അദ്ധ്യക്ഷനായി.

ആശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ അനുഗ്രഹ പ്രഭാഷണവും, ശ്രീനാരായണ ധർമ്മ പഠന കേന്ദ്രം ഡയറക്ടർ ആചാര്യൻ പ്രതാപൻ ചേന്ദമംഗലം മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യോഗം ബോർഡ് മെമ്പർമാരായ വി.ഡി. രാജൻ, പി.പി. സനകൻ, യൂണിയൻ കൗൺസിലർമാരായ സജീവൻ ഇടച്ചിറ, സുനിൽ ഘോഷ്, പോഷക സംഘടന ഭാരവാഹികളായ ലതാ ഗോപാലകൃഷ്ണൻ, ബിന്ദു രതീഷ്, നിബിൻ നൊച്ചിമ എന്നിവർ സംസാരിച്ചു. തുടർന്ന് 171 അത്‌ലറ്റുകൾ പങ്കെടുത്ത് നഗരത്തിൽ നടന്ന റിലേയ്ക്ക് യൂത്ത് കൗൺസിലർ അഖിൽനാഥ് കങ്ങരപ്പടി നേത്യത്വം നൽകി. എം.കെ. കോമളകുമാർ, ജിനിൻ ചാലക്കൽ എന്നിവർ വൈസ് ക്യാപ്ടൻമാരായിരുന്നു. ബാങ്ക് കവലയിൽ നിന്ന് റിലേയെ പൂത്താലങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആശ്രമത്തിലേക്ക് തിരികെ സ്വീകരിച്ചാനയിച്ചു. ഇന്ന് മുതൽ നാല് വരെ ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബുവിന്റെ നേതൃത്വത്തിൽ ദിവ്യജ്യോതി ശാഖകളിൽ പര്യടനം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SNDP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL