SignIn
Kerala Kaumudi Online
Saturday, 24 October 2026 3.49 PM IST

കുസാറ്റിൽ  മ്യൂസിക് ശില്പശാല

cusat
കുസാറ്റിൽ ദി സൗണ്ട് ഒഫ് മ്യൂസിക് ശില്പശാല സംഗീത സംവിധായകൻ രാഹുൽ രാജ് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: കുസാറ്റിൽ യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദി സൗണ്ട് ഒഫ് മ്യൂസിക് ത്രിദിന ശില്പശാല സംഗീത സംവിധായകൻ രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു. ഹിന്ദി വിഭാഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യുവജനക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. പി.കെ. ബേബി, ശില്പശാല ഡയറക്ടർ സജ്ന സുധീർ, ഡോ. അമ്പാട്ട് വിജയകുമാർ, ചാരു ഹരിഹരൻ എന്നിവർ പ്രസംഗിച്ചു. സംഗീത സംവിധായകൻ ബേണി, സംഗീതജ്ഞ ചാരു ഹരിഹരൻ എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. മൈ സ്റ്റുഡിയോ സി.ഇ.ഒ വി. ഹരിശങ്കർ, ഡോ. ധനലക്ഷ്മി, സജ്ന സുധീർ, വയലിനിസ്റ്റ് വിവേക്, മൃദംഗ വാദകൻ ബെല്ലിക്കോത്ത് രാജീവ് ഗോപാൽ എന്നിവരുടെ സെഷനുകൾ ഉണ്ടാകും. നാളെ സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL