SignIn
Kerala Kaumudi Online
Saturday, 24 October 2026 6.33 AM IST

മാരത്തണിൽ ഇരട്ട കുഞ്ഞുങ്ങളും

marathon
ഇരട്ടക്കുട്ടികളായ സംയുക്ത, അക്ഷര എന്നിവരുമായി സ്പൈസ് കോസ്റ്റ് മാരത്തണിൽ മാതാപിതാക്കളായ അൻഷുൽ ഷാരോണും പ്രിയദർശിനിയും

കൊച്ചി: മറൈൻ ഡ്രൈവിൽ നടന്ന സ്പൈസ് കോസ്റ്റ് മാരത്തണിന്റെ പത്താം എഡിഷനിൽ പത്ത് മാസം പ്രായമായ ഇരട്ട കുട്ടികളും. സംയുക്ത, അക്ഷര എന്നീ ഇരട്ട കുട്ടികളെ പിതാവായ എയർ ഇന്ത്യ എക്സ്‌പ്രസിലെ കമാൻഡർ പൈലറ്റ് ക്യാപ്ടൻ അൻഷുൽ ഷാരോണും മാതാവ് പ്രിയദർശിനിയും സ്ട്രോളറിൽ ഇരുത്തിയാണ് അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള മാരത്തൺ പൂർത്തിയാക്കിയത്. ഇരട്ട കുഞ്ഞുങ്ങളുടെ പങ്കാളിത്തം കാണികൾക്കും പങ്കെടുത്തവർക്കും പങ്കെടുത്തതും കൗതുകമായി. ഹരിയാന സ്വദേശികളായ ദമ്പതികൾ വർഷങ്ങളായി കൊച്ചിയിലാണ് താമസം. പ്രിയദർശിനി 2023ലെ 42 കി.മി മാരത്തണിൽ ഫസ്റ്റ് റണ്ണറപ്പായിരുന്നു. കുഞ്ഞുങ്ങളുടെ മുത്തച്ഛൻ രാജ്ബിർ സൈക്ലിസ്റ്റും മാരത്തണറുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL