SignIn
Kerala Kaumudi Online
Thursday, 22 October 2026 12.59 PM IST

62കാരനെ ആക്രമിച്ച കേസിൽ ജ്യേഷ്ഠസഹോദരന്റെ മകൻ അറസ്റ്റിൽ

ആലുവ: ആലുവയിലെ സ്വകാര്യലോഡ്ജിൽ കയറി 62കാരനെ ആക്രമിച്ച കേസിൽ ജ്യേഷ്ഠസഹോദരന്റെ മകൻ അറസ്റ്റിൽ. പറവൂർ വെടിമറസ്വദേശി ഉമേഷ് ശങ്കറെയാണ് (23) അട്ടപ്പാടിയിലെ ഒളിസങ്കേതത്തിൽനിന്ന് ആലുവ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ 19ന് രാവിലെയാണ് സംഭവം. ബ്രിഡ്ജ് റോഡിൽ കല്ലിങ്ങൽ ബിൽഡിംഗിലെ മുറിയിൽ തനിച്ച് താമസിക്കുകയായിരുന്ന മൂത്തകുന്നം പഴമ്പിള്ളിശേരിയിൽ പി.എസ്. രാജേന്ദ്രപ്രസാദിനെയാണ് (62) പിടിയിലായ ജ്യേഷ്ഠസഹോദരന്റെ മകനും അടുത്ത ബന്ധുവും ചേർന്ന് ആക്രമിച്ചത്. രണ്ടാമനെ ഇതുവരെ പിടികൂടിയിട്ടില്ല. ഇരുകൈകൾക്കും കാലിനും തലയ്ക്ക് പിന്നിലും മുറിവേറ്റിരുന്നു. എല്ലിനും പൊട്ടലുണ്ടായി.

മാസ്‌ക് ധരിച്ചെത്തിയതിനാൽ പ്രതികളെ തിരിച്ചറിയാനായില്ലെന്നും എന്നാൽ പ്രതിപക്ഷനേതാവി​ന്റെ ഗുണ്ടകളാണ് ആക്രമിച്ചതെന്നും രാജേന്ദ്രപ്രസാദ് പൊലീസിന് മൊഴിനൽകിയിരുന്നു. രാഷ്ട്രീയ - സാമുദായിക ഭേദമെന്യേ ആളുകളെ സോഷ്യൽമീഡിയ പേജുകളിലൂടെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് രാജേന്ദ്രപ്രസാദിനെതിരെ നിരവധി പരാതികളുണ്ട്. ബന്ധുക്കൾക്കെതിരെയും ആക്ഷേപമുന്നയിക്കാറുണ്ട്. ഇതിന്റെ തുടർച്ചയായിട്ടാണ് മുഖംമൂടി ആക്രമണം നടന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL