SignIn
Kerala Kaumudi Online
Saturday, 24 October 2026 9.37 AM IST

രാജഗിരി മാനേജ്‌മെന്റ് കോൺഫറൻസ്

rj
സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. ഡോൾഫി ജോസ് രാജഗിരി മനേജ്മെൻ്റ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുന്നു.

കാക്കനാട്: രാജഗിരി ബിസിനസ് സ്കൂളും കോളേജ് ഒഫ് സോഷ്യൽ സയൻസും യു.കെയിലെ യൂണിവേഴ്സിറ്റി ഒഫ് ആബർഡീനും സംഘടിപ്പിക്കുന്ന ഏഴാമത് രാജഗിരി ഇന്റർനാഷണൽ മാനേജ്‌മെന്റ് കോൺഫറൻസ് രാജഗിരി വാലി ക്യാമ്പസിൽ നടന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ ഡോൾഫി ജോസ് ഉദ്ഘാടനം ചെയ്തു. കൊച്ചി സേക്രഡ് ഹാർട്ട് സി.എം.ഐ പ്രൊവിൻഷ്യലും മാനേജറുമായ ഫാ. ബെന്നി നൽക്കര അദ്ധ്യക്ഷനായി. രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസ് പ്രിൻസിപ്പൽ ഫാ. ഡോ. സാജു, ഫാ. ഡോ. ഫ്രാൻസിസ് സെബാസ്റ്റ്യൻ, ഡോ. കിഷോർ ഗോപാലകൃഷ്ണ പിള്ള എന്നിവർ സംസാരിച്ചു. പ്രൊഫ. നോമി സിങ്കോവിക്സ്, ഡോ. ബ്രഹ്മദേവ് പാണ്ഡ എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, RAJAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL