SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.02 AM IST

കാപ്പ ചുമത്തി ജയിലിൽ അടച്ചു

crime

മൂവാറ്റുപുഴ: വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. വെള്ളൂർകുന്നം കാവുംകര മോളേക്കുടി ഭാഗത്ത് നെടുംപുറത്ത് വീട്ടിൽ അബി (35)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. മൂവാറ്റുപുഴ കച്ചേരിത്താഴം ഭാഗത്ത് വച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് നടപടി. മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ ബേസിൽ തോമസ്, സബ് ഇൻസ്പെക്ടർമാരായ ബിനു വർഗ്ഗീസ്, പോൾ മാത്യു, അസി.സബ് ഇൻസ്പെക്ടർ എം.കെ.ഗിരിജ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സന്ദീപ് ബാബു, സിവിൽ പൊലീസ് ഓഫീസർമാരായ കെ.എം.നിസാർ, എൻ.പി.സതീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL