SignIn
Kerala Kaumudi Online
Tuesday, 19 May 2026 8.06 AM IST

അയാം എയ്‌റ്റീന് അവാർഡ്

18

കൊച്ചി: ആദിവാസികളുടെ പ്രശ്‌നങ്ങൾ അനാവരണം ചെയ്യുന്ന 'അയാം എയ്‌റ്റീൻ" മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടി. സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗത്തിലാണ് പുരസ്‌കാരം. ശശികുമാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയെഴുതിയത് ബാബു വെളപ്പായയാണ്. ണയൻ ഫ്രെയിംസിന്റെ ബാനറിൽ സുരേഷ് ലാക്കൂർ നിർമ്മിച്ച ചിത്രം 21 അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഒമ്പത് പുരസ്‌കാരങ്ങളും നേടി. അനൂപ് ഉമ്മൻ, സജി ലെയ്ക എന്നിവരാണ് ഛായാഗ്രഹണം നിർവഹിച്ചത്. സി.ആർ. വിജയ് ആണ് എഡിറ്റർ. പ്രകൃതിയുടെ വശ്യതയും കാട്ടിലെ മനുഷ്യരുടെ വിലാപങ്ങളുമാണ് സിനിമയുടെ പ്രമേയം. സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അസോസിയേറ്റായിരുന്നു ശശികുമാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, EIGHTEEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL