SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.20 AM IST

യുദ്ധവിരുദ്ധ ജനകീയ കൂട്ടായ്മ

war
യുദ്ധവിരുദ്ധ ജനകീയ കൂട്ടായ്മ

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തിനെതിരെ ഈ മാസം 9ന് ഹൈക്കോടതി ജംഗ്ഷനിൽ യുദ്ധവിരുദ്ധ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാൻ ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ് തീരുമാനിച്ചു. രണ്ട് കുട്ടികൾ മൺ ചെരാത് തെളിച്ച് ഉദ്ഘാടനം ചെയ്യും. തുടർന്ന് സ്ത്രീകളും മനുഷ്യാവകാശ പ്രവർത്തകരും മൺചെരാതുകളും മെഴുകുതിരികളും തെളിക്കും. പൊതുജനങ്ങൾക്ക് യുദ്ധവിരുദ്ധ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ കാൻവാസും ഒരുക്കും. മൂവ്മെന്റ് പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷനാകും. പ്രൊഫ. കെ. അരവിന്ദാക്ഷൻ, മുൻ എം.പി തമ്പാൻ തോമസ്, പ്രൊഫ. കെ.പി. ശങ്കരൻ, മാദ്ധ്യമപ്രവർത്തകരായ എൻ. മാധവൻകുട്ടി, ഷാഹിന, പ്രൊഫ. സൂസൻ ജോൺ, പ്രൊഫ. എം.ഡി. ആലീസ് തുടങ്ങിയവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, HUMMON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL