SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.33 AM IST

യൂറോപ്യൻ യൂണിയൻ ഫെലോഷിപ്പ്

d

കൊച്ചി: കുസാറ്റ് സ്‌കൂൾ ഒഫ് ഇൻഡസ്ട്രിയൽ ഫിഷറീസിലെ അസോസിയേറ്റ് പ്രൊഫസറും ഇന്റർനാഷണൽ റിലേഷൻസിന്റെ ഡയറക്ടറുമായ ഡോ.ഹരീഷ് എൻ.രാമനാഥൻ യൂറോപ്യൻ യൂണിയന്റെ എറാസ്മസ് പ്ലസ് ടീച്ചിംഗ് മൊബിലിറ്റി പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഫെലോഷിപ്പിന്റെ ഭാഗമായി ഡോ.ഹരീഷ് സെപ്തംബർ 15 മുതൽ 26വരെ ക്രൊയേഷ്യയിലെ ജോസിപ്പ് ജുറായ് സ്‌ട്രോസ്മയർ യൂണിവേഴ്‌സിറ്റി ഒഫ് ഒസിയേക്കിൽ സന്ദർശനം നടത്തും. സന്ദർശനത്തിനിടെ അദ്ധ്യാപന പ്രവർത്തനങ്ങളിലും അക്കാഡമിക ഇടപെടലുകളിലും പങ്കെടുക്കും. സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്ന ''വാലിസ് ഔറിയ'' അന്താരാഷ്ട്ര സമ്മേളനത്തിൽ പ്ലീനറി പ്രഭാഷണവും നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, CUSAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL