SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

ബിനാലെ 31ന് സമാപിക്കും

binnale

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പ് 31ന് സമാപിക്കും. ഉച്ചയ്ക്ക് 12ന് ഫോർട്ട് കൊച്ചി ആസ്പിൻവാൾ ഹൗസിൽ കൊടിയിറക്കും. വൈകിട്ട് 5ന് പ്രദർശനവേദികൾ അടയ്ക്കും. സമാപനച്ചടങ്ങ് ഡർബാർ ഹാൾ ഗ്രൗണ്ടിൽ വൈകിട്ട് 7ന് ആരംഭിക്കും. ബിനാലെയുടെ സമഗ്ര റിപ്പോർട്ട് ചടങ്ങിൽ അവലോകനം ചെയ്യും. കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെ.ബി.എഫ്) പ്രസിഡന്റ് ജിതീഷ് കല്ലാട്ട്, ചെയർപേഴ്‌സൺ ഡോ.വി.വേണു, ക്യുറേറ്റർ നിഖിൽ ചോപ്ര, കെ.ബി.എഫ് സി.ഇ.ഒ തോമസ് വർഗീസ് എന്നിവർ സംസാരിക്കും. ഏഴരയ്ക്ക് സംഗീത ബാൻഡ് 'പർവാസ്' അവതരിപ്പിക്കുന്ന സംഗീതനിശ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, BINNALE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL