SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.53 AM IST

രക്തദാന ക്യാമ്പ് നടത്തി

lfe

കളമശേരി: ലിറ്റിൽ ഫ്ലവർ എൻജിനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, എൻ.എസ്.എസ് യൂണിറ്റ്, കൊച്ചിൻ സൗത്ത് റോട്ടറി, എറണാകുളം ഐ.എം.എ എന്നിവയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും പ്രിൻസിപ്പലുമായ ഫാദർ ആന്റണി ഡോമിനിക്ക് ഫിഗരേദൊ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ സിസ്റ്റർ റെജി ഉഷ അദ്ധ്യക്ഷയായി. സെമിനാർ മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ് ഷഫീഖ് ഉദ്ഘാടനം ചെയ്തു. റോട്ടറി കമ്മ്യൂണിറ്റി കോഓർഡിനേറ്റർ എം.അജിത് കുമാർ, പ്രോഗ്രാം ഓഫീസർ ബാലചന്ദ്രൻ ആചാരി, റെഡ് റിബൺ കോഓർഡിനേറ്റർ ഡെൻസിൽ ലോറൻസ്, ഗ്രൂപ്പ് ഇൻസ്ട്രക്ടർ പീറ്റർ സ്റ്റാൻലി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL