SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

ഹൗസ് കീപ്പേഴ്‌സ് കൺവെൻഷൻ

kpha

കൊച്ചി: കേരള പ്രൊഫഷണൽ ഹൗസ് കീപ്പേഴ്‌സ് അസോസിയേഷന്റെ പത്താം വാർഷികാഘോഷവും പ്രഥമ കേരള ഹൗസ് കീപ്പേഴ്‌സ് കൺവെൻഷനും സി.കെ അബ്ദുൽ റഹിം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സ്ഥാപക പ്രസിഡന്റും ചെയർപേഴ്‌സണുമായ ജയശ്രീ നാഗരാജ് മുഖ്യാതിഥിയായി. നിരുപമ പാത്ര മുഖ്യപ്രഭാഷണം നടത്തി. പ്രദീപ് രാജൻ, മൻസൂർ എ.ആർ. കബീർ ബി.ഹാരൂൺ, ഡോ.റോജ ജോസഫ് എന്നിവർ ക്ളാസെടുത്തു. ദിനേശ് റായ്, റിയാസ് അഹമ്മദ്, കെ.പി.എച്ച്.എ പ്രസിഡന്റ് ബിന്ദു കെ.സി എന്നിവർ സംസാരിച്ചു. അതിഥി സത്ക്കാരമേഖലയിലെ ഹൗസ് കീപ്പർമാർ 2015ൽ കൊച്ചിയിൽ തുടക്കം കുറിച്ച കൂട്ടായ്മയിൽ ഇരുന്നൂറിലധികം അംഗങ്ങളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, KPHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL