SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.35 AM IST

സതീശൻ പറയുന്നത് സത്യവിരുദ്ധം: സ്വരാജ്

കൊച്ചി; മുണ്ടക്കൈ ദുരന്തബാധിതർക്കായി കോൺഗ്രസ് പിരിച്ച പണത്തിന്റെ കാര്യത്തിലുൾപ്പെടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറയുന്നതെല്ലാം സത്യവിരുദ്ധമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജ്. സംയുക്ത അക്കൗണ്ടിൽ നിക്ഷേപിച്ചെന്നു പറയുന്ന പണത്തിന്റെ വിവരം അദ്ദേഹം നാമനിർദ്ദേശപത്രികയോടൊപ്പം സമർപ്പിച്ച സത്യവാംഗ്മൂലത്തിൽ ഇല്ല. എത്ര പണം പിരിച്ചെന്നും അതെവിടെപ്പോയെന്നും നേതൃത്വം വ്യക്തമാക്കണം. ദുരന്തങ്ങളെപ്പോലും കോൺഗ്രസ് പണപ്പിരിവിനും തട്ടിപ്പിനും ഉപാധിയാക്കിയെന്നും സ്വരാജ് കുറ്റപ്പെടുത്തി.

ഇ.എം.എസിനും എ.കെ.ജിക്കുമെതിരെ പരസ്യ വർഗീയ സഖ്യമുണ്ടാക്കിയ ചരിത്രമുള്ള കോൺഗ്രസ്, തിരഞ്ഞെടുപ്പുകാലത്തും അല്ലാത്തപ്പോഴും അത് തുടരുകയാണ്. സി.ജെ.പി എന്ന പേര് നന്നായി ചേരുന്നത് കോൺഗ്രസിനാണെന്നും സ്വരാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SWARAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL