SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

3600 കിലോ മാലിന്യം ശേഖരിച്ച്  ഫോർട്ട്കൊച്ചി ട്രാഷ് ഹണ്ട്

beach
ക്യാപ്ടൻസ് സോഷ്യൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഫോർട്ടുകൊച്ചി കടൽത്തീരത്ത് നടത്തിയ ശുചീകരണം

കൊച്ചി: ക്യാപ്ടൻസ് സോഷ്യൽ ഫൗണ്ടേഷനും ദുരാവിത് ഇന്ത്യയും ചേർന്ന് ട്രാഷ് ഹണ്ട് 4.0 എന്ന പേരിൽ ഫോർട്ട്‌കൊച്ചി കടൽത്തീരത്ത് നടത്തിയ ശുചീകരണത്തിൽ ശേഖരിച്ചത് 3600 കിലോഗ്രാം മാലിന്യം. ബോധവത്കരണ പരിപാടികളും നടന്നു. വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെയായിരുന്നു പരിപാടി. കൊച്ചിൻ കോളേജിനെ ക്ലൈമറ്റ് ചാമ്പ്യൻമാരായി തിരഞ്ഞെടുത്തു. 2000 പേർ പങ്കെടുത്തു. കളക്ടർ ജി. പ്രിയങ്ക, അസി. കളക്ടർ പാർവതി ഗോപകുമാർ, ഡ്യൂറാവിറ്റ് ഇന്ത്യ ആൻഡ് സാർക്ക് എം.ഡി സഹയോഗ് ഭാരതി പണ്ഡിത, ക്യാപ്ടൻസ് സോഷ്യൽ ഫൗണ്ടേഷൻ സ്ഥാപകൻ ബി. അഫ്‌സൽ മുഹമ്മദ് എന്നിവർ പങ്കെടുത്തു.
യൂണിസെഫ് ഇന്ത്യയുടെ പങ്കാളിത്തത്തോടെയായിരുന്നു ട്രാഷ് ഹണ്ട്. ബീച്ച് വൊളണ്ടിയറിംഗ് ഫെസ്റ്റിവൽ എന്ന രീതിയിലാണ് സംഘടിപ്പിച്ചുവരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL