
പെരുമ്പാവൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി ലൂക്കാ സയൻസ് പോർട്ടലുമായി ചേർന്ന് വളയൻചിറങ്ങര എസ്.എസ്.വി കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ കുട്ടികൾക്കായി ദ്വിദിന "വാവാതീപൂ" പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. ശ്രീശങ്കര ട്രസ്റ്റ്, സെൻട്രൽ സോൺ ചെയർമാൻ അഡ്വ. ഈശാനൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.കെ.എം. സുധാകരൻ, ലൂക്കാ സയൻസ് പോർട്ടൽ എഡിറ്റർ ഡോ. എൻ.ഷാജി, പ്രൊഫ. പി.ആർ.രാഘവൻ എന്നിവർ സംസാരിച്ചു. വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം എന്ന പുസ്തകത്തിന്റെ 40-ാമത് വാർഷികത്തോടനുബന്ധിച്ചാണ് പഠനക്യാമ്പ് സംഘടിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |