SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.41 AM IST

നാളികേര കർഷകർക്കായി പരിശീലന പരിപാടി

s

തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ നാളികേര കർഷകർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കാവശ്യമായ നാളികേരവും നാളികേര ഉത്പന്നങ്ങളും പ്രാദേശികമായി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തെങ്ങുകൃഷി വ്യാപിപ്പിക്കുകയും ഉത്പാദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്ത് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നാളികേര ഉത്പാദനം ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെയും ബന്ധപ്പെട്ട ഗവേഷണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയായിരിക്കും പദ്ധതി. പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ജൂബൻ ജോൺ ഉദ്ഘാടനം ചെയ്തു. ഞാറക്കൽ കെ.വി.കെ ടെക്നിക്കൽ ഓഫീസർ വിഷയാവതരണം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL