SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

വരം ശക്തി ആവിഷ്‌കാരം ഇന്ന്

g

കൊച്ചി: ഭരതനാട്യം, കഥക് നർത്തകിയും നൃത്തസംവിധായികയുമായ ദീപ കർത്ത തയ്യാറാക്കിയ 'വരം ശക്തി" നൃത്തനാടകം ഇന്ന് വൈകിട്ട് 6.30ന് എറണാകുളം സൗത്ത് ചാവറ കൾച്ചറൽ സെന്ററിൽ അരങ്ങേറും. കവിയും ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റുമായ കൽക്കി സുബ്രഹ്മണ്യം രചിച്ച കവിതകളെ പുരാണകഥകളുമായി ബന്ധിപ്പിച്ചാണ് ആവിഷ്‌കാരം. ലിംഗനിർവചനങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നതാണ് അവതരണമെന്ന് ദീപ കർത്ത പറഞ്ഞു. അവതരണത്തിൽ സംഗീതസംവിധായകൻ ശരത് മുഖ്യാതിഥിയാകും. കൽക്കി സുബ്രഹ്മണ്യം, മാലിക പണിക്കർ എന്നിവർ അതിഥികളാകും. ദീപ കർത്തയുടെ ശിഷ്യരും ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടെ 16 നർത്തകർ വേദിയിലെത്തും. മോഹിനിയാട്ട നർത്തകി ചിത്ര സുകുമാരനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, DANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL