SignIn
Kerala Kaumudi Online
Friday, 05 June 2026 5.38 AM IST

പറവൂർ നഗരസഭയിൽ നഗരസൗന്ദര്യവത്കരണം

paravur-nagarasabha-

പറവൂർ: ശുചിത്വമിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സ്വച്ഛ് സർവേക്ഷൻ പദ്ധതിയുടെ ഭാഗമായി പറവൂർ നഗരസഭയിൽ വിപുലമായ നഗരസൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പറവൂർ ഗവ. ബോയ്സ് സ്കൂളിന്റെയും കേരള വാട്ടർഅതോറിട്ടിയുടെയും മതിലുകൾ പെയിന്റ് ചെയ്ത് ചിത്രങ്ങൾ വരച്ച് മനോഹരമാക്കി. നഗരസഭ ഓഫീസ്, മുനിസിപ്പൽ ടൗൺഹാൾ തുടങ്ങിയ പൊതുസ്ഥാപന പരിസരങ്ങളും നഗരത്തിലെ വിവിധ ജംഗ്ഷനുകളും ചെടിച്ചട്ടികൾ സ്ഥാപിച്ച് അലങ്കരിച്ചു. നഗരത്തിന്റെ ശുചിത്വവും സൗന്ദര്യവും വർദ്ധിപ്പിക്കുന്നതിനും പൊതുജനങ്ങളിൽ ശുചിത്വബോധം വളർത്തുന്നതിനുമാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് നഗരസഭ ചെയർപേഴ്സൺ ഡി. രമേഷ് കുറുപ്പ് പറഞ്ഞു. സ്വച്ഛ് സർവേക്ഷൻ റാങ്കിംഗിൽ മികച്ച നേട്ടം കൈവരിക്കുന്നതിനും ജനപങ്കാളിത്തത്തോടെ ശുചിത്വ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നഗരസഭ വിവിധ പദ്ധതികൾ നടപ്പാക്കി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL