കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് വകുപ്പ് ലോക പരിസ്ഥിതി ദിനം വിവിധ ബോധവത്കരണ പരിപാടികളോടെ ആചരിക്കും. രാവിലെ ഏഴിന് സൈക്കിൾ റാലി സംഘടിപ്പിക്കും. കാലടിയിൽ നിന്ന് ആരംഭിക്കുന്ന സൈക്കിൾ റാലി മറ്റൂർ വഴി സഞ്ചരിച്ച് കാലടി പൊലീസ് സ്റ്റേഷനും സർവകലാശാലാ ക്യാമ്പസും വഴി തിരികെ കാലടിയിൽ സമാപിക്കും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി മൂകാഭിനയ അവതരണവും സംഘടിപ്പിക്കും. രാവിലെ 10ന് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് വകുപ്പിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഡോ. ബിജു വിൻസന്റ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് പാനൽ ചർച്ച നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |