മട്ടാഞ്ചേരി: എം.ഇ.എസ് കൊച്ചി താലൂക്ക് കമ്മിറ്റിയും എം.ഇ.എസ് കോളേജ് കൊച്ചിയും സംയുക്തമായി പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ കൊച്ചി താലൂക്കിലെ വിദ്യാർത്ഥികളെ ആദരിക്കുന്നു. 2026 പ്ലസ് ടു പരീക്ഷകളിൽ (സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ) 60 ശതമാനമോ അതിൽ കൂടുതലോ മാർക്കുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ അനുബന്ധ രേഖകളുമായി എം.ഇ.എസ് താലൂക്ക് കമ്മിറ്റി ഓഫീസിലോ, എം.ഇ.എസ് കോളേജ് ഓഫീസിലോ, ഓൺലൈനായോ സമർപ്പിക്കാവുന്നതാണ്. സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റിന്റെ കോപ്പിയും ഫോൺ നമ്പറും ഉണ്ടായിരിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 11.06.2026. ഓൺലൈൻ ലിങ്ക് https://tinyurl.com/mesaward.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |