
ഏലൂർ: പാതാളം ഗവ. ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ മഴക്കാലത്ത് രൂപപ്പെട്ടിരുന്ന വെള്ളക്കെട്ട് പരിഹരിച്ചു. ജെ.സി.ബി ഉപയോഗിച്ച് ഇരുവശങ്ങളിലുമായി ചാലുകീറി കാനയിലേക്ക് വെള്ളം ഒഴുകിപ്പോകുന്ന വിധത്തിലാക്കി. ടിപ്പർ ഉപയോഗിച്ചാണ് നിർമ്മാണ വസ്തുക്കളെത്തിച്ചത്. പ്രധാന അദ്ധ്യാപികയുടെ അഭ്യർത്ഥന മാനിച്ച് വാർഡ് കൗൺസിലർ ജോസഫ് ഷെറി സ്വന്തം പണം മുടക്കിയാണ് കാര്യം കണ്ടത്. ഹയർ സെക്കൻഡറി സ്കൂളിലേക്ക് കുട്ടികൾക്കും അദ്ധ്യാപകർക്കും വഴിനടക്കാൻ പറ്റാത്ത വിധത്തിൽ ചെളിക്കെട്ടും കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലായിരുന്നു. ഒഴിവുദിവസം നോക്കി ഇന്നലെ രാവിലെ തുടങ്ങിയ ജോലികൾ വൈകിട്ടോടെ പൂർത്തിയാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |