
കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ കോളേജ് പ്രസവ സ്ത്രീരോഗ വിഭാഗം, ആർ.സി.ഒ.ജി കേരള ചാപ്റ്റർ, മലനാട് ഒബ്സ്റ്റട്രിക് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സമഗ്ര ഹിസ്റ്ററോസ്കോപ്പി വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. സി.ഇ.ഒയും സെക്രട്ടറിയുമായ അജു ജേക്കബ് ഉദ്ഘാടനം ചെയ്തു. ഡോ. മിനി ഐസക്, ജോയ് പി. ജേക്കബ്, ഡോ.വർഗീസ് പോൾ, ഡോ. സോജൻ ഐപ്പ്, ഡോ. സിബിമോൾ, ഡോ. ഷമീമ, ഡോ. വി.പി. പൈലി, ഡോ. പ്രീത എന്നിവർ സംസാരിച്ചു. ഡോ. വിനു ബാലകൃഷ്ണൻ, ഡോ. ചൈത്ര എന്നിവരുടെ നേതൃത്വത്തിൽ ഹാൻഡ്‌സ് ഓൺ ഹിസ്റ്ററോസ്കോപ്പി സിമുലേഷൻ പരിശീലനം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |