SignIn
Kerala Kaumudi Online
Saturday, 13 June 2026 3.16 AM IST

കടയിൽ അതിക്രമിച്ച് കയറി പിതാവിനെയും മകനെയും മർദ്ദിച്ചു

പെരുമ്പാവൂർ: പെരുമ്പാവൂർ ടൗണിൽ മുറുക്കാൻ കട നടത്തുന്ന പിതാവിനും മകനും നേരെ അക്രമിസംഘത്തിന്റെ ആക്രമണം. ജ്യോതി ജംഗ്ഷന് സമീപം എ.ആർ സ്റ്റോഴ്‌സ് എന്ന മുറുക്കാൻ കട നടത്തുന്ന കണ്ടന്തറ സ്വദേശികൾ മുഹമ്മദ് നാജിം (50), മകൻ അഫ്താബ് (24) എന്നിവരെയാണ് കടയിൽ അതിക്രമിച്ചു കയറിയ സംഘം ഇരുവരെയും തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്.

തോർത്തുമുണ്ടിൽ കല്ലുകെട്ടി അടിച്ചാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റവർ പറഞ്ഞു. മുഹമ്മദ് നാജിമിന്റെ തലയ്ക്ക് ഏഴ് തുന്നലുകളുണ്ട്. ആദ്യം പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെങ്കിലും, തുടർന്ന് വിദഗ്‌ദ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

മൂന്നുമാസം മുൻപ് കടയ്ക്ക് മുന്നിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചുമട്ടുതൊഴിലാളികളുമായി ഉണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. വർഷങ്ങളായി പെരുമ്പാവൂരിൽ കച്ചവടം ചെയ്തുവരികയാണ് ഇവർ. പെരുമ്പാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL