SignIn
Kerala Kaumudi Online
Saturday, 13 June 2026 3.16 AM IST

സെൻസസ് പ്രചാരണം

sensus

കൊച്ചി: ദേശീയ സെൻസസിന്റെ പ്രചാരണാർത്ഥം സിവിൽ സ്റ്റേഷന്റെ ഇരു കവാടങ്ങളിലും സെൻസസ് മാസ്‌കോട്ടുകളായ 'പ്രഗതി', 'വികാസ്' എന്നിവയും സെൻസസ് ചോദ്യാവലിയും കളക്ടർ ജി. പ്രിയങ്ക അനാച്ഛാദനം ചെയ്തു. ജൂലായ് ഒന്നിന് വീടുകളുടെ കണക്കെടുപ്പോടെ സെൻസസ് പ്രവർത്തനങ്ങൾ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ ഭവനഘടന, ആസ്തി എന്നിവയുമായി ബന്ധപ്പെട്ട 34 ചോദ്യങ്ങൾക്കാണ് എന്യുമറേറ്റർമാർ ഉത്തരം തേടുക. ഒരു എന്യുമറേറ്റർ 150 മുതൽ 200 വരെ വീടുകൾ സന്ദർശിക്കും. 2027 ഫെബ്രുവരിയിലാണ് രണ്ടാം ഘട്ട ജനസംഖ്യാ കണക്കെടുപ്പ് നടക്കുക. പൊതുജനങ്ങൾക്ക് സ്വയം വിവരങ്ങൾ നൽകാനുള്ള 'സെൽഫ് എന്യുമറേഷൻ' സൗകര്യം ജൂൺ 16ന് ആരംഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL