SignIn
Kerala Kaumudi Online
Saturday, 13 June 2026 3.16 AM IST

കെ.എസ്.ആർ.ടി​.സി​. ബസി​ലെ സൗജന്യയാത്ര തിങ്കൾ മുതൽ ലേഡീസ്, മൂന്നാറും ഗവിയും കറങ്ങിവരാം

ksrtc

കൊച്ചി: യു.ഡി.എഫ് സർക്കാർ കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകളിൽ തിങ്കൾ മുതൽ സൗജന്യ യാത്ര അനുവദിക്കുന്നതോടെ, എറണാകുളം ജി​ല്ലയി​ലെ സ്ത്രീകൾക്ക് യാത്രയിൽ 'ലോട്ടറി'യടിക്കും. ദീർഘദൂര ഓർഡിനറി സർവ്വീസുകൾ അധികമുള്ള സ്റ്റേഷനാണ് എറണാകുളം. മൂന്നാർ, തേക്കടി, മറയൂർ, ചിന്നാർ, വാഗമൺ, ഗവി തുടങ്ങിയ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഓർഡിനറിയിൽ സൗജന്യമായി പോയിവരാം. പഴനി​ മുരുകനെ കാണാൻ കേരള അതിർത്തി വരെ സൗജന്യം. ശേഷം പഴനി വരെ ടിക്കറ്റെടുക്കണം.

1. ഇടുക്കി​യി​ലേക്ക്

എറണാകുളത്ത് നിന്ന് നേരിട്ട് മൂന്നാർ, ഇടുക്കി, കുട്ടിക്കാനം, കുമളി ഭാഗങ്ങളിലേക്ക് ഓർഡിനറി സർവീസുകളുണ്ട്. കുമളി- തേക്കടി ബസുകൾ കോതമംഗലം, നേര്യമംഗലം, കരിമണൽ, ലോവർപെരിയാർ, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

2. ഗവി​യി​ലേക്ക്

എറണാകുളത്ത് നി​ന്ന് ആദ്യം കുമളി​യി​ൽ ഇറങ്ങണം. ഇവി​ടെ നി​ന്ന് ദിവസവും പെരിയാർ കടുവാസങ്കേതത്തിനുള്ളിലൂടെ ഗവി വഴി പത്തനംതിട്ടയിലേക്ക് മൂന്ന് ഓർഡിനറി സർവീസുകൾ ഉണ്ട്. വണ്ടിപ്പെരിയാർ വള്ളക്കടവ് കഴിഞ്ഞാൽ മൂന്ന് മണിക്കൂറോളം വനത്തിലൂടെയാണ് യാത്ര. വള്ളക്കടവ്, ഗവി, കക്കിഡാം, മൂഴിയാർ, ആങ്ങാമൂഴി, സീതത്തോട് വഴി പത്തനംതിട്ടയിൽ എത്താം. രാവിലെ 5.30ന് കുമളിയിൽ നിന്ന് പുറപ്പെടുന്ന ബസ് ഉച്ചക്ക് 11.45ന് പത്തനം തിട്ടയിൽ എത്തും. അവിടെ നിന്ന് ഉച്ചകഴിഞ്ഞ് 1.20നും, 2.20നും ഇതേ റൂട്ടിൽ കുമളിയിലേക്കും കുമളിയിൽ നിന്ന് പത്തനംതിട്ടയിലേക്കും ഓർഡിനറി സർവീസ് ഉണ്ട്.

നിലവിൽ കുമളി- പത്തനംതിട്ട 208 രൂപയാണ് ടിക്കറ്റ് ചാർജ്. അതാണ് അടുത്ത തിങ്കളാഴ്ച മുതൽ '0' പൈസ ആയി മാറുന്നത്. കുമളി- ഗവി- പത്തനംതിട്ട റൂട്ടിൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. സൗജന്യ യാത്രയുടെ ആനുകൂല്യം മുതലാക്കി സ്ത്രീകൾ തള്ളിക്കയറിയാൽ പുരുഷന്മാരുടെ യാത്ര ദുരിതത്തിലാകും. അതുകൊണ്ട് ഈ റൂട്ടിലെ സർവീസുകൾ ഫാസ്റ്റ് പാസഞ്ചർ ആക്കാനും സാദ്ധ്യതയുണ്ട്.

എറണാകുളത്തുനിന്നുള്ള ദീർഘദൂര ഓ‌ർഡിനറി റൂട്ടുകൾ

പഴനി........226 കി.മീ

കുമളി.....141 കി.മീ

ആങ്ങാമൂഴി....132 കി.മീ

മൂന്നാർ..........127 കി.മീ

പഴനി​യിലെ പാതിവഴി സൗജന്യം

അന്തർസംസ്ഥാന സർവീസുകളിൽ കേരള അതിർത്തി വരെ മാത്രമേ സൗജന്യ യാത്ര അനുവദിക്കൂ. തൃശൂർ ഡിപ്പോയിലെ ബസാണ് നിത്യവും തൃശൂരിൽ നിന്ന് പുറപ്പെട്ട് കൊച്ചിയിലെത്തി രാവിലെ എട്ടിന് തൃശൂർ - പാലക്കാട് വഴി സർവീസ് നടത്തുന്നത്.

കറുത്ത ബോർഡ്

ഡെസ്റ്റിനേഷൻ ബോർഡുകളിലെ കറുത്ത അക്ഷരമാണ് ഓർഡിനറി ബസുകൾ തിരിച്ചറിയാനുള്ള ഏളുപ്പമാർഗം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL