SignIn
Kerala Kaumudi Online
Sunday, 14 June 2026 3.13 AM IST

കളമശേരിയിൽ വീണ്ടും മലമ്പാമ്പ്

snake

കളമശേരി: കളമശേരി മേത്തർ നഗറിന് സമീപം കിഴക്കേക്കര ലൈനിലെ ഒരു വീടിനോട് ചേർന്നുള്ള മതിലിന് സമീപത്ത് നിന്ന് വീണ്ടും മലമ്പാമ്പിനെ പിടികൂടി. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. അയൽപക്കത്തുള്ളവരാണ് ഇരയെ വിഴുങ്ങിയ നിലയിൽ മലമ്പാമ്പിനെ ആദ്യം കണ്ടത്. തുടർന്ന് ഇവർ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. സ്നേക്ക് റെസ്ക്യൂ സംഘാംഗം സ്ഥലത്തെത്തി മലമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി. ഒരു മാസം മുമ്പ് ഇതിന് തൊട്ടടുത്തുള്ള മേത്തർ നഗർ പ്രദേശത്തുനിന്നും സമാന രീതിയിൽ മറ്റൊരു മലമ്പാമ്പിനെ പിടികൂടിയിരുന്നു. തുടർച്ചയായി മലമ്പാമ്പുകളെ കണ്ടെത്തുന്നത് പ്രദേശവാസികളിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL