
കൊച്ചി: ജില്ലയിൽ ജെ.സി.ബി അടക്കമുള്ള നിർമ്മാണ യന്ത്രോപകരണങ്ങളുടെ വാടക നിരക്ക് വർദ്ധിപ്പിച്ചു. കൺസ്ട്രക്ഷൻ എക്വിപ്‌മെന്റ്‌സ് ഓണേഴ്‌സ് അസോസിയേഷൻ (സി.ഇ.ഒ.എ) എറണാകുളം ജില്ലാ കമ്മിറ്റി തീരുമാനിച്ച പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. 10 മുതൽ 20 ശതമാനം വരെയാണ് വർദ്ധന.
നിർമ്മാണ മേഖലയിൽ വ്യാപകമായി ഉപയോഗിക്കുന്ന എസ്‌കവേറ്റർ, ബാക്‌ഹോലോഡറുകൾ (ജെ.സി.ബി), ക്രെയിൻ, ടിപ്പർ, റോളർ തുടങ്ങിയ എല്ലാ പ്രധാന വാഹനങ്ങൾക്കും പുതിയ നിരക്ക് ബാധകമായിരിക്കും. ബാക്‌ഹോലോഡറുകൾക്ക് (ജെ.സി.ബി) മണിക്കൂറിന് ഈടാക്കിയിരുന്ന 1300 രൂപ 1500 രൂപയായി ഉയർത്തി. മിനി എക്‌സ്‌കവേറ്ററുകളുടെ വാടക മണിക്കൂറിന് 1200 രൂപയിൽ നിന്ന് 1300 രൂപയായും വർദ്ധിപ്പിച്ചു.
കേരളത്തിലെ നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന എസ്‌കവേറ്ററുകൾ, ബാക്‌ഹോലോഡറുകൾ, ക്രെയിൻ, ടിപ്പർ, റോളർ തുടങ്ങിയ യന്ത്രോപകരണ ഉടമകളുടെ സംഘടനയാണ് സി.ഇ.ഒ.എ. ഈ മേഖലയുടെ നിലനിൽപ്പിനെ സാരമായി ബാധിച്ച സാഹചര്യത്തിലാണ് നിരക്ക് ഉയർത്താൻ ഇടയാക്കിയതെന്ന് ഭാരവാഹികൾ പറഞ്ഞു.
വാടക വർദ്ധിപ്പിക്കാൻ കാരണം
1. യന്ത്രോപകരണങ്ങളുടെ വിലവർദ്ധന, സ്പെയർ പാർട്‌സുകൾ, ടയറുകൾ എന്നിവയുടെ വിലക്കയറ്റം, അടിക്കടിയുണ്ടാകുന്ന ഡീസൽ വിലവർദ്ധന എന്നിവയാണ് പ്രധാന കാരണം
2. നിർമ്മാണ മേഖലയിലെ അസംസ്‌കൃത വസ്തുക്കളുടെ വിലയും തൊഴിലാളികളുടെ വേതനവും ഇതിനകം വലിയ തോതിൽ വർദ്ധന3. സർക്കാർ വകുപ്പുകളിൽ നിന്നുള്ള നിയന്ത്രണങ്ങൾ, കനത്ത പിഴകൾ, സമയനിയന്ത്രണം എന്നിവ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |