SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.06 AM IST

പ​ണ്ഡി​റ്റ് ​യോ​ഗേ​ഷ് ​ സം​സി കൊച്ചിയിൽ

padam

കൊ​ച്ചി​:​ ​കാ​യി​ദ​യും​ ​റേ​ല​യും​ ​ഇ​ട​മു​റി​യാ​തെ​ ​വാ​ദ്യ​സം​ഗീ​ത​ത്തി​ന്റെ​ ​അ​ല​ക​ൾ​ ​തീ​ർ​ത്ത് ​പ​ണ്ഡി​റ്റ് ​യോ​ഗേ​ഷ് ​സം​സി​യു​ടെ​ ​ത​ബ​ല​ ​സോ​ളോ​ ​അ​വ​ത​ര​ണം​ ​വി​സ്മ​യ​മാ​യി.​ ​അ​ന്ത​രി​ച്ച​ ​ത​ബ​ല​ ​ആ​ചാ​ര്യ​ൻ​ ​പ​ണ്ഡി​റ്റ് ​എ​ൻ.​ ​വെ​ങ്ക​ടേ​ഷ് ​നാ​യ​കി​ന്റെ​ 109​-ാം​ ​ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ​അ​മ​രാ​വ​തി​ ​ശ്രീ​ ​ഗോ​പാ​ല​കൃ​ഷ്ണ​ ​മ​ണ്ഡ​പ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​സം​ഗീ​ത​ ​പ​രി​പാ​ടി​യി​ലാ​ണ് ​പ​ഞ്ചാ​ബ് ​ഖ​രാ​ന​യ്ക്ക് ​ആ​ഗോ​ള​ ​പ്ര​ശ​സ്തി​ ​നേ​ടി​ക്കൊ​ടു​ത്ത​ ​പ​ണ്ഡി​റ്റ് ​യോ​ഗേ​ഷ് ​സം​സി​ ​കൊ​ച്ചി​യു​ടെ​ ​സം​ഗീ​ത​മ​ന​സു​ക​ളെ​ ​കീ​ഴ​ട​ക്കി​യ​ത്.​ ​സൂ​ര്യ​ ​ഉ​പാ​ദ്യാ​യ​ ​ഹാ​ർ​മോ​ണി​യം​ ​ലെ​ഹ്‌​റ​യി​ൽ​ ​അ​ക​മ്പ​ടി​യാ​യി.​ ​ബാ​ല​കൃ​ഷ്ണ​ ​ക​മ്മ​ത്ത്​,​ ​ ​ജ​യ​ൻ​ ​മ​ല​മാ​രി​ ​,​ ​ശി​വ​രാ​ജ് ​എ​സ്.​ ​ഭ​ട്ട് ​,​ ​ര​ഘു​രാ​ജ് ​ആ​ർ.​ ​സേ​ട്ട് ​​എ​ന്നി​വ​രും​ ​സം​ഗീ​താ​വ​ത​ര​ണം​ ​ന​ട​ത്തി.​ ​ഡീ​ൻ​ ​മോ​ഹ​നാ​ണ് ​പ​രി​പാ​ടി​ ​സം​ഘ​ടി​പ്പി​ച്ച​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL