
കൊച്ചി: പ്ലസ് വണ്ണിന് അധിക ബാച്ചുകൾ അനുവദിക്കുന്നതിനു മുമ്പ് ശാസ്ത്രീയപഠനം നടത്തണമെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അലോട്ട്മെന്റുകൾ പൂർത്തിയായ ശേഷം പഠനം നടത്തിയാണ് മുൻവർഷങ്ങളിൽ അധിക ബാച്ചുകൾ അനുവദിച്ചത്. നിലവിലെ ഹയർ സെക്കൻഡറി ബാച്ചുകൾ നിലനിൽപ്പ് ഭീഷണിയിലാണ്. മലബാറിലെ ഉൾപ്രദേശങ്ങളിലെ സർക്കാർ വിദ്യാലയങ്ങൾ കുട്ടികളില്ലാതെ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നുണ്ട്. ശാസ്ത്രീയ പഠനമില്ലാതെയും മാനേജ്മെന്റുകളുടെ സമ്മർദ്ദഫലമായും എയ്ഡഡ് മേഖലയിൽ അധിക ബാച്ചുകൾ നൽകുന്നത് നിലവിലെ ബാച്ചുകളെ പ്രതിസന്ധിയിലാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |