
കൊച്ചി: മൂല്യവർദ്ധിത സമുദ്രോത്പന്ന കയറ്റുമതി ശക്തമാക്കാൻ സമുദ്രോപ്തന്ന കയറ്റുമതി വികസന അതോറിട്ടി (എം.പി.ഇ.ഡി.എ) സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ സീഫുഡ് സ്കിൽ ഒളിമ്പ്യാഡ് ഇന്ന് ചെന്നൈയിൽ നടക്കും. മൂല്യവർദ്ധിത സമുദ്രോത്പന്നങ്ങൾ തയ്യാറാക്കുന്നതിലുള്ള വൈദഗ്ദ്ധ്യം പ്രദർശിപ്പിക്കുന്നതിനാണ് നാഷണൽ സ്കിൽ ഒളിമ്പ്യാഡ് നടത്തുന്നത്. പ്രാദേശിക മത്സരങ്ങളിൽ വിജയിച്ച 10 പേരാണ് ദേശീയ സീഫുഡ് സ്കിൽ ഒളിമ്പ്യാഡ് ഗ്രാൻഡ് ഫിനാലെയിൽ മത്സരിക്കുക. വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും ഒന്നാം സമ്മാനമായി 1,0,0,000 രൂപയും രണ്ടാം സമ്മാനമായി 75,000 രൂപയും മൂന്നാം സമ്മാനമായി 50,000 രൂപയും നാലാം സമ്മാനമായി 25,000 രൂപയും ക്യാഷ് അവാർഡായി ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |