
കൊച്ചി: പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ 48-ാം പൗരോഹിത്യ വാർഷികം ആഘോഷിച്ചു. പിറമാടം പ്രത്യാശ ഭവനിൽ സംഘടിപ്പിച്ച ചടങ്ങിന് കണ്ടനാട് വെസ്റ്റ് ഭദ്രാസന വൈദികസംഘം നേതൃത്വം നൽകി. ഭദ്രാസനത്തിലെ മുഴുവൻ വൈദികരും പ്രത്യാശ ഭവനിലെ അന്തേവാസികളും സംബന്ധിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ജോസ് തോമസ്, മുതിർന്ന വൈദികർ എന്നിവർ സഭാദ്ധ്യക്ഷനെ പൊന്നാട അണിയിച്ച് ആശംസകൾ നേർന്നു. സഭാ ശുശ്രൂഷ അനുഗ്രഹപ്രദമാകുവാൻ ഏവരുടെയും പ്രാർത്ഥനകൾ ഒപ്പമുണ്ടാകണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. വൈദികസംഘം സെക്രട്ടറി ഫാ. റോബിൻ കെ. ജേക്കബ് അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |