
കൊച്ചി: അഭിമന്യു രക്തസാക്ഷി ദിനത്തിൽ സി.പി.എം ജില്ലാ കമ്മിറ്റി കലൂരിലെ അഭിമന്യു സ്മാരകത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എസ്. സതീഷ് അദ്ധ്യക്ഷനായി. അഭിമന്യു സ്മാരകത്തിൽ സ്ഥാപിക്കുന്ന ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ കലൂർ ലോക്കൽ സെക്രട്ടറി പി.കെ. സാബുവിൽ നിന്ന് സ്വീകരിച്ചു. എം. അനിൽകുമാർ, ജോൺ ഫെർണാണ്ടസ്, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, കെ.എസ്. അരുൺകുമാർ, ടി.വി. അനിത, സി.കെ. മണിശങ്കർ, അമൽ സോഹൻ, ആശിഷ് എസ്. ആനന്ദ്, രതു കൃഷ്ണൻ, ടെസി ജേക്കബ്, ബീന മഹേഷ്, സി. മണി, കെ.വി. മനോജ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |