SignIn
Kerala Kaumudi Online
Thursday, 08 October 2026 12.49 AM IST

അഭിമന്യു വധക്കേസ്: രഹസ്യ വിചാരണയില്ല

aa

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രഹസ്യ വിചാരണ ആവശ്യപ്പെട്ട് പ്രതികളായ പോപ്പുലർ ഫ്രണ്ട് - ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ നൽകിയ ഹർജി ഹൈക്കോടതിയും തള്ളി. രഹസ്യ വിചാരണ ആവശ്യമില്ലെന്ന, വിചാരണക്കോടതിയായ എറണാകുളം സെഷൻസ് കോടതിയുടെ ഉത്തരവ് ജസ്റ്റിസ് സി.എസ്. ഡയസ് ശരിവച്ചു.

എന്നാൽ, പ്രതികളുടെ ആശങ്ക പരിഗണിച്ച്, വിചാരണ നടപടികൾക്കിടെ ഫോട്ടോ, വീഡിയോ എന്നിവ എടുക്കാൻ അനുവദിക്കരുതെന്ന് നിർദ്ദേശിച്ചു. ദൃക്‌സാക്ഷികളെ വിസ്തരിക്കുന്ന വേളയിൽ കോടതി മുറിയിലേക്ക് പൊതുജനങ്ങളുടെയോ ഏതെങ്കിലും പ്രത്യേക വ്യക്തികളുടെയോ പ്രവേശനം നിയന്ത്രിക്കാൻ വിചാരണക്കോടതിക്ക് തീരുമാനമെടുക്കാമെന്നും വ്യക്തമാക്കി.ക്രമസമാധാന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ABHIMANYU MURDER CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA