
കൊച്ചി: വിദ്യാഭ്യാസ, ആരോഗ്യ, കലാ സാംസ്കാരിക മേഖലയിൽ രൂപീകരിച്ച അരോഹ ഫൗണ്ടേഷൻ 5ന് വൈകിട്ട് 3ന് നടക്കാവ് ദേവീദർശനം ഓഡിറ്റോറിയത്തിൽ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും. ദീപക് ജോയ് എം.എൽ.എ അദ്ധ്യക്ഷനാകും. ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൂബൺ ജോൺ ലോഗോ പ്രകാശനവും മുൻമന്ത്രി കെ. ബാബു മുഖ്യപ്രഭാഷണവും നടത്തും. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ പ്രതിഭകളെ ആദരിക്കും. മുൻ മേയർ അഡ്വ. എം. അനിൽകുമാർ മെമ്പർഷിപ്പ് വിതരണവും ഡോ. ടി.പി. വിജയൻ ഡ്രഗ് ബാങ്കും ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം വിദ്യാഭ്യാസ സെക്രട്ടറി ഇ.ജി. ബാബു, എൽ. സന്തോഷ്, ഡി. ജിനുരാജ് എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |