
ആമ്പല്ലൂർ: ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷകസഭയും ഞാറ്റുവേല ചന്തയും പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീല സത്യൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ജോഷി പോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനു പുത്തേതുമ്യാലിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എം.കെ. സുരേന്ദ്രൻ, ലീലാ ഗോപാലൻ, കർണകി രാഘവൻ, വാർഡ് അംഗം എം.എസ്. ഹമീദ് കുട്ടി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി. ഇന്ദു എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു. ഞാറ്റുവേലയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനും വിഷരഹിത പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കാനുമാണ് പരിപാടി സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |