കൊച്ചി: കാമലുമായി സഹകരിച്ച് സ്‌പേസ് ഫോർ ആർട്ട് ലേണിംഗ് ആൻഡ് ട്രെയിനിംഗ് സ്റ്റുഡിയോ വടക്കൻ പറവൂർ സാൾട്ട് സ്റ്റുഡിയോയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6വരെ 'ദി മോണോ പ്രിന്റ്' എന്ന ഏകദിന പ്രിന്റ് മേക്കിംഗ് ശില്പശാല സംഘടിപ്പിക്കുമെന്ന് ഡയറക്ടർ നിജീന നീലാംബരൻ അറിയിച്ചു.
എഴുത്തുകാരൻ സുനിൽ പി.ഇളയിടം മുഖ്യാതിഥിയാകും. ജലച്ഛായം പ്രിന്റ് മേക്കിംഗ് മേഖലകളിൽ കലാകാരന്മാരായ പി.ജി. ദിനേശ്, ഹിമ ഹരിഹരൻ, ലേഖാ നാരായണൻ, മനോജ് വൈലൂർ, മുരളി ചീറോത്ത്, സ്വപ്ന ശർമ, ഷിജോ ജേക്കബ്, ശ്രുതി ശിവകുമാർ, എ.പി.സുനിൽ, ടി.ആർ. ഉദയകുമാർ എന്നിവർ ക്ലാസെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |