SignIn
Kerala Kaumudi Online
Sunday, 05 July 2026 6.20 AM IST

ചേന്ദമംഗലത്തെ ടൂറിസ്റ്റ് വില്ലേജാക്കും

chendamangalam-panchayath

പറവൂർ: ചേന്ദമംഗലം പഞ്ചായത്തിനെ ടൂറിസ്റ്റ് വില്ലേജായി മാറ്റുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൂറിസം സെമിനാർ നടത്തി. മൂന്ന് മാസത്തിനകം പഞ്ചായത്ത് പ്രദേശത്ത് 50 ഹോംസ്റ്റേ ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കും. ഇടുക്കി ജില്ലാ ടൂറിസം ഡിപ്പാർട്ടുമെന്റ് ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. ഷൈൻ ഉദ്ഘാടനം ചെയ്തു. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ. ഹരിദാസ് അദ്ധ്യക്ഷനായി. കേരള ഹോംസ്റ്രേ ആൻഡ് ടൂറിസം സൊസൈറ്റി ചെയർമാൻ എം.പി.ശിവദത്തൻ,​ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെസി സെബാസ്റ്റ്യൻ, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി.മണി, പഞ്ചായത്ത് സെക്രട്ടറി വി.ജി.ഗോപകുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL