
ചോറ്റാനിക്കര: ചോറ്റാനിക്കര പഞ്ചായത്തിലെ ഏഴാം വാർഡിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വാർഡ് മെമ്പർ സുശീല സന്തോഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു മറ്റത്തിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലതാ സുകുമാരൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺസൺ തോമസ്, സി.ഡി.എസ് ചെയർപേഴ്സൺ പുഷ്പലത, ബേബി പൗലോസ്, ജോഷില എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾക്ക് ഉപഹാരവും അനുമോദനപത്രവും വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |