പട്ടിമറ്റം: മൊബൈൽഫോൺ ഹാക്ക് ചെയ്ത് ബാങ്ക് അക്കൗണ്ടിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചതായി പരാതി. പട്ടിമറ്റം കൈതക്കാട് കരയിൽ കല്ലുങ്കൽവീട്ടിൽ ഷിബു ജോസഫാണ് സൈബർ തട്ടിപ്പിനിരയായത്. സംഭവത്തിൽ ചൗധരി ജഗദീഷ് ഭായിക്കെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതിക്കാരൻ ഉപയോഗിക്കുന്ന സാംസംഗ് എ55 മൊബൈൽഫോൺ ഹാക്ക് ചെയ്തായിരുന്നു തട്ടിപ്പ്. ജൂൺ നാലിന് വൈകിട്ട് 3.35ഓടെ ഷിബു ജോസഫിന്റെ ഫെഡറൽബാങ്ക് പട്ടിമറ്റം ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്ന് 94,000രൂപ യു.പി.ഐ ട്രാൻസാക്ഷൻവഴി പ്രതിയുടെ ഫിനോബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ജൂൺ അഞ്ചിന് രാവിലെ പരാതിക്കാരന്റെ എസ്.ബി.ഐ അക്കൗണ്ടുമായി ബന്ധിപ്പിച്ച ക്രെഡിറ്റ്കാർഡും ഐ.സി.ഐ.സി.ഐ ബാങ്ക് ക്രെഡിറ്റ്കാർഡും ഉപയോഗിച്ച് 67,500രൂപകൂടി തട്ടിയെടുക്കാൻ പ്രതി ശ്രമിച്ചതായും എഫ്.ഐ.ആറിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |