പറവൂർ: പ്രവാസി ക്ഷേമനിധി പെൻഷൻ കാര്യക്ഷമമാക്കണമെന്നും മുഴുവൻ പ്രവാസികൾക്കും പെൻഷൻ നൽകണമെന്നും കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രി വി.ഡി. സതീശന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ക്ഷേമനിധി പെൻഷൻ കൃത്യമായി വിതരണം ചെയ്യുന്നുല്ല. മൂന്നുമാസം മുതൽ ആറുമാസം വരെ കുടിശികയുണ്ട്. ഇതിനൊക്കെ പരിഹാരം ഉണ്ടാക്കാവുന്ന തരത്തിലുള്ള നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.എസ്. രഞ്ജിത്ത്, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എം. സിദ്ദിഖ്, ജില്ലാ ഭാരവാഹികളായ കെ.വി. ബേബി, സലീഷ് രാജ്, എൻ.എ. ഹസൻ തുടങ്ങിയവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |