ഏലൂർ: കേരള മഹിളാ സംഘം കളമശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഏലൂർ ഫാക്ട് ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ യോഗം ജില്ലാ ജോയിന്റ് സെക്രട്ടറി സിജി ബാബു ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്സൺ ലീലാ ബാബു അദ്ധ്യക്ഷയായി. മണ്ഡലം സെക്രട്ടറി ഉമാദേവി, സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം എം.ടി. നിക്‌സൻ, കൗൺസിലർമാരായ ഷീബാ ബാബു, ജയശീ സതീഷ്, പ്രീതു രതീഷ് എന്നിവർ സംസാരിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറിമാരായ എം.എ. ജെയിംസ്, എസ്. അജിത് കുമാർ, ലെനീഷാ രാജേഷ്, അനിതാ ഹരിദാസ്, രാഖി വേലായുധൻ നായർ, പാർവതി തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |