കൊച്ചി: റീജിയണൽ സ്‌പോർട്സ് സെന്റർ സംഘടിപ്പിച്ച ഓൾ കേരള ടേബിൾ ടെന്നീസ് ടൂർണമെന്റ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഫെഡറൽ ബാങ്ക് പനമ്പള്ളിനഗർ മാനേജർ മറിയ എലിസബത്ത് പോൾ മുഖ്യാതിഥിയായി. വിജയ് അർജുൻ ദാസ്, എസ്.എ.എസ് നവാസ് എന്നിവർ പങ്കെടുത്തു. അണ്ടർ 13 ആൺകുട്ടികളിൽ ആദിശേഷൻ, ജഗൻ ബി. നായർ, അണ്ടർ 15 ഗേൾസിൽ എൻ. ഹർഷിത, പി.വി. ശ്രീലക്ഷ്മി, അണ്ടർ 15 ബോയ്സിൽ കെന്നത്ത് പോൾ, ജെസ്മോൻ റജിസ്, അണ്ടർ 17 ഗേൾസിൽ എൻ. ഹർഷിത, എം. ഗൗരി നിരഞ്ജന എന്നിവർ ആദ്യ രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |