അങ്കമാലി: തുറവൂർ ചരിത്ര ലൈബ്രറിയുടെ നേതൃത്വത്തിൽ പ്ലസ് ടു പാസായ കുട്ടികൾക്കായി നടത്തിയ കരിയർ ഗൈഡൻസ് ക്ലാസും അനുമോദന സമ്മേളനവും ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. തുറവൂർ പഞ്ചായത്തിൽ നിന്ന് എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പഞ്ചായത്ത്അംഗം സോഫിയ ജിജോ അനുമോദിച്ചു. ലൈബ്രറി പ്രസിഡന്റ് എം.വി മോഹനൻ അദ്ധ്യക്ഷനായി. സെക്രട്ടറി വി.എൻ. വിശ്വഭരൻ, കെ.കെ. സുരേഷ് , കെ. സാവിത്രി, സി.ടി. ജോസഫ്, എൻ.ജെ. ലെനിൻ, ഇ.വി. തരിയൻ, കെ.പി.രാജൻ, അശ്വതി മണി, മേരി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |